കാണും * മിണ്ടും * കേള്‍ക്കും

ഫിലിം ഫെസ്റ്റിവല്‍ ബുജിണിയുടെ ഡയറിക്കുറിപ്പ് : ഭാഗം 2
പ്രിയ ഡയറീ,

കമ്പിപ്പടമാണെന്ന് കരുതി ജനം കേറിത്തള്ളിയ ഒരു സിനിമ കൂടി കഴിഞ്ഞ ദിവസം പോയിക്കണ്ടു. ഡെന്മാര്‍ക്കുകാരന്‍ പുപ്പുലി  ലാഴ്സ് ഫണ്‍ ട്രീ‍യറുടെ ആന്റി ക്രൈസ്റ്റ്. അധികം മന്ദബുദ്ധികളും പടത്തിലെ വയലന്‍സുകണ്ട് വാഹ് വാഹ് പറഞ്ഞ് വാപൊളിക്കുന്നത് പ്രിയയും ശ്രദ്ധിച്ചു…… വിധേയനും, വടക്കുനോക്കിയന്ത്രവും, കേരളാ കഫേയും, ഓ ഹെന്‍‌റിക്കഥകളുടെ പോലും സങ്കീര്‍ണതയില്ലാത്ത ഇറാനിയന്‍ പര്‍ദ്ദപ്പടങ്ങളും കാണുന്ന ശുഷ്കമായ ആസ്വാദനക്ഷമതയും കൊണ്ട് ഈ സൈസ് സാധനങ്ങള്‍ പൊക്കാന്‍ പോയാല്‍ ആട് ആനയെക്കണ്ട് അപ്പിയിടാന്‍ നോക്കിയതുപോലെയിരിക്കും എന്ന് നമ്മുടെ മന്ദബുദ്ധിപ്രേക്ഷകന് മനസിലായിക്കാണണം. എന്തെന്നാല്‍ സിനിമ ആസ്വദിക്കാന്‍  കൈയ്യും വീശിവന്നാല്‍പ്പൊരാ പ്രത്യേകം ശീലിക്കതന്നെ വേണം എന്ന് ഒന്നുകൂടി നമ്മുടെ തലയിലേക്ക് കൂടം കൊണ്ട് അടിച്ചുകയറ്റാന്‍ ഈ പടത്തിനു കഴിഞ്ഞുവെന്നാണ് തോന്നുന്നത്.

ഇത്തവണത്തെ കാന്‍ ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും നോട്ടപ്പുള്ളിയായി മാറിയ ചിത്രമായിരുന്നു ആന്റി ക്രൈസ്റ്റ്. ഒരു ടിപ്പിക്കല്‍ എക്സോര്‍സിസം മൂവിയുടെ എല്ലാ നിബന്ധനകളും തികച്ചു എന്നതിനപ്പുറം ഓക്കാനമുണ്ടാക്കുന്ന വയലന്‍സിന്റെ പേരിലായിരുന്നു അത്. അല്ലെങ്കിലും ലാഴ്സ് ഫണ്‍ ട്രീ‍യറുടെ ചിത്രങ്ങള്‍ നമ്മുടെ ടി.വി ചന്ദ്രന്റേതു പോലെയാണ്. പൊടിപടലവും ബഹളങ്ങളുമില്ലാതെ ഒന്നും വന്നു പോവാറില്ല.  ചന്ദ്രന്‍ മാഷിന്റെ മൂന്ന് മടങ്ങ് അഹങ്കാരം ഉണ്ടെങ്കിലും ഭാഗ്യവശാല്‍ സഗാവിന്റെ അല്പപ്രതിഭയല്ല ഫണ്‍ ട്രീയറിന് ; വിലാപങ്ങള്‍ക്കപ്പുറവും ഭൂമിമലയാളവും പോലുള്ള മൂന്നാം ക്ലാസ് ചവറുകള്‍ പടച്ചുവിട്ടിട്ടല്ല വോണ്‍ ട്രയര്‍ തരികിട കാണിക്കുന്നത്. അതുകൊണ്ട് വ്യക്തിജീവിതത്തില്‍ അങ്ങേര് എന്ത് കോപ്രായം കാണിച്ചാലും ഞങ്ങള്‍ പ്രേക്ഷകരങ്ങ് സഹിക്കും. സ്ത്രീവിരുദ്ധതയ്ക്ക് പുകള്‍പെറ്റ (അത് സംഗതിപ്രിയ തന്നെ പറയണം !) ഫണ്‍ ട്രീയര്‍ സ്ത്രീവിരുദ്ധതയെത്തന്നെ വിഷയമാക്കി എടുത്ത ചിത്രമാണ് ആന്റി ക്രൈസ്റ്റ് എന്നാണ് ഈയുള്ളവളുടെ വിലയിരുത്തല്‍ . ഇനിയും ഈ പഴി കേള്‍ക്കാന്‍ വയ്യ എന്ന് തോന്നിയതുകൊണ്ടാണോ അതോ തന്റെ തന്നെ സ്ത്രീവിരുദ്ധതയ്ക്ക് ഒരു പാരഡി ചമയ്ക്കലാണോ വോണ്‍ ട്രയറുടെ ലക്ഷ്യമെന്ന് വ്യക്തമല്ല. പക്ഷേ എന്തുചെയ്യാന്‍ ഡയറീ, പ്രിയയ്ക്ക് അങ്ങനെയാണ് തോന്നിയത്.

വിശകലിക്കുന്തോറും വ്യാഖ്യാനങ്ങള്‍ പാളികളായി ഇളകിവന്നുകൊണ്ടേയിരിക്കുന്ന അതിസങ്കീര്‍ണമായ ചിത്രം – അതാണ് ഈ സൈക്കോ ഹൊററിനെ ഇത്രമേല്‍ ആസ്വാദനക്ഷമമാക്കുന്നത്. അത്യന്തം അയഥാര്‍ത്ഥമായ ഒരു കഥ. കഥയെന്നനിലയ്ക്കുപോലുമുണ്ട് ആഴമേറിയ ഒരു പാരായണ സാധ്യത ഇതിന്.  കഥാപാത്രങ്ങളുടെ അനുനിമിഷം സങ്കീര്‍ണമാകുന്ന, ഗൌരവപ്പെട്ട ഗവേഷണം പ്രതിഫലിപ്പിക്കുന്ന, മാനസികാവസ്ഥകള്‍ . അവയാകട്ടെ  അളന്ന് തൂക്കി നിര്‍മ്മിക്കപ്പെട്ട വിഭ്രാമകമായ ഫ്രെയിമുകളിലൂടെ സംവദിക്കപ്പെടുകയും ചെയ്യുന്നു. സിനിമയെപ്പറ്റി ആഞ്ഞങ്ങോട്ടെഴുതാനിരുന്നാല്‍ ഓരോ സീനിനും ഒരു അധ്യായം എന്ന കണക്കിന് ഒരു പുസ്തകം തന്നെ എഴുതാം. എന്നാലും കണ്ടുകഴിഞ്ഞപ്പോള്‍ തികട്ടിവന്ന ചിട്ടയില്ലാത്ത ചിന്തകള്‍ അങ്ങനേതന്നെ ഇവിടെ നിരത്തുന്നു………

കഥയുടെ കഥ

മൂന്ന് കഥാപാത്രങ്ങളേ ഉള്ളൂ ചിത്രത്തില്‍ – അവന്‍ (വില്ലെം ഡഫോ), അവള്‍ (ഷാര്‍ലറ്റ് ഗെന്‍സ്ബോ), ആദ്യമേ മരിക്കുന്ന മകന്‍ നിക്. ഈ ഭാര്യാഭര്‍ത്താക്കന്മാര്‍ രതിയിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന വേളയില്‍ അവര്‍ കാണ്‍കെ മകന്‍ ജനാലപ്പടിയില്‍ നിന്ന് മറിഞ്ഞ് വീണ് മരിക്കുന്നു. തുടര്‍ന്ന് ഭാര്യ ദുഃഖത്തിലും  ഡിപ്രഷനിലുമാകുന്നു. അവളുടെ ചികിത്സയേറ്റെടുക്കാന്‍ തീരുമാനിക്കുന്ന ഭര്‍ത്താവ് അവരെ മനോവിശകലന ചികിത്സാരീതികളിലൊന്നാ‍യ എക്സ്പോഷര്‍ തെറാപ്പിക്ക്  വിധേയമാക്കുന്നു (ഇതിന് ബ്ലോഗിലെ ഒരു നിരൂപകന്‍ സ്പീച് തെറാപ്പിയെന്ന് എഴുതിക്കണ്ടു!). തന്റെ ഭീതികളെ അഭിമുഖീകരിക്കുക എന്നത് മാത്രമാണ് സമ്മര്‍ദ്ദങ്ങളെ വിസര്‍ജ്ജിച്ചുകളയുവാനുള്ള ഒരേയൊരു മാര്‍ഗ്ഗമെന്ന് അവന്‍ അവളെ ബോധ്യപ്പെടുത്തുന്നു. ഭര്‍ത്താവിന്റെ സൈക്കോ അനാലിസിസ്  കൊടുമ്പിരിക്കൊള്ളുന്നതോടെ നാം  ഭാര്യയുടെ മനസ്സിന്റെ ആഴങ്ങളിലുള്ള ഭീതികളെ നേരിട്ടു കാണുന്നു.   അവള്‍ക്കേറ്റവും ഭയമുള്ള ഓര്‍മ്മകള്‍ കഴിഞ്ഞ വേനലിന് മകന്‍ നിക്കുമൊത്ത് (മധ്യകാല യൂറോപ്പിലെ ക്രൈസ്തവ സഭകള്‍ നടത്തിയ മന്ത്രവാദിനിവേട്ടകളുടെ പശ്ചാത്തലത്തില്‍ ) സ്ത്രീഹത്യയെപ്പറ്റി ഒരു  പ്രബന്ധമെഴുതാന്‍ അവള്‍ ചെലവിട്ട  കാട്ടിനുള്ളിലെ ഒരു ‘ഒഴിവുകാല’ വീട്ടില്‍ ആണെന്ന് ഹിപ്നോസിസിലൂടെ  അവന്‍ തിരിച്ചറിയുന്നു. ആ വീട്ടിലേയ്ക്ക് തന്നെ മടങ്ങാനും അവളുടെ ഭയം മാറ്റാനും തീരുമാനുനിക്കുന്നതോടെ ദമ്പതികളുടെ ജീവിതം കാനനത്തില്‍ പുനരാവിഷ്കരിക്കപ്പെടുകയാണ്. പച്ചയായ പ്രകൃതിയുടെ മടയില്‍ നിയമങ്ങളും നിയന്ത്രണങ്ങളുമില്ലാതെ രതിയും ഭീകരതയും കൂടിക്കുഴയുന്നു. മനോനില തെറ്റിയ അവള്‍ അവനെ കൊല്ലാക്കൊലചെയ്യുന്നതിലേക്കും ഒടുവില്‍ അവളുടെ മരണത്തിലേക്കുമാണ് നായകന്റെ മനോവിശകലനങ്ങള്‍ അവസാനിക്കുന്നത്. ഈ ചിത്രം തന്റെ സ്വന്തം ജീവിതത്തില്‍ നേരിടേണ്ടിവന്ന കടുത്ത ഡിപ്രഷന്റെ ഒരു പുറന്തള്ളലാണ് എന്ന് ലാഴ്സ് ഫണ്‍ ട്രീയര്‍ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.  ആ നിലക്ക് നോക്കിയാല്‍ മനോരോഗിയുടെ ഇരുണ്ട ചിന്തകളിലൂടെയുള്ള ഒരു യാത്രമാത്രമാണ് ഈ സിനിമ. ഡിപ്രഷന്‍ കാലത്ത് ചലച്ചിത്രകാരന്‍ നേരിട്ടിരിക്കാന്‍ സാധ്യതയുള്ള ചികിത്സാമുറകളുടെ വിശദാംശങ്ങളും ചിത്രത്തിലുടനീളം ചിതറിക്കിടക്കുന്നു. അപ്പോള്‍ ദാര്‍ശനിക അര്‍ത്ഥങ്ങളുടെ ആലഭാരങ്ങളില്ലാതെയും പടം ആസ്വാദ്യം തന്നെ.

വിഭ്രാന്തികളുടെ ലോകം

മകനോടുള്ള നായികയുടെ അടുപ്പം ആദ്യഭാഗങ്ങളില്‍ അവ്യക്തമാണെങ്കിലും പിന്നീടു ഹിപ്നോസിസിലൂടെ അവളുടെ ഭയങ്ങളിലേക്ക് ഊളിയിടുന്ന നായകന്‍ അതിന്റെ വശങ്ങള്‍ കാണുന്നുണ്ട്. മരണാനന്തര വൈദ്യപരിശോധനയില്‍ കുട്ടിയുടെ കാല്പാദങ്ങളിലെ അസ്ഥികള്‍ വികലമാക്കപ്പെട്ടതായി കാണുന്നു. ഫോട്ടോകളിലെല്ലാം അവന്റെ കാലുകളില്‍ ഷൂ മാറിയാണ് ധരിച്ചിരിക്കുന്നത്. കാട്ടിലെ വേനല്‍ക്കാല ക്യാബിന്റെ സ്വസ്ഥതയില്‍ ഗവേഷണപ്രബന്ധമെഴുതാന്‍ വന്ന നായിക അവിടെവച്ച് തന്റെ ഗവേഷണവിഷയമായ പെണ്‍ഹത്യയുമായി വളരെയേറെ താദാത്മ്യം പ്രാപിച്ചിരുന്നതായി ചില സൂചനകള്‍ പിന്നീട് നായകന്‍ കണ്ടെടുക്കുന്നു. അവളുടെ പ്രബന്ധത്തിലെ അവസാനഭാഗത്തോടടുത്ത് കൈയ്യക്ഷരം മോശമാകുന്നതും ഹിപ്നോസിസിനിടയ്ക്ക് തന്റെ ഭാര്യ മകന് ആ വെക്കേഷന് എന്തോ അപകടം പിണഞ്ഞതായി തെറ്റിദ്ധരിച്ച് ഭയന്നതിനെപ്പറ്റിയും നായകന് അറിവു കിട്ടുന്നു. മന്ത്രവാദിനിവേട്ടകളില്‍ പീഡിതരായവരോടും കൊലമരത്തില്‍ എരിഞ്ഞടങ്ങിയവരോടുമുള്ള സാത്മ്യം പുരുഷനോടുള്ള വൈരമായി മാറുന്നതിന്റെ സൂചനയായി ഇതിനെ കാണാം. അവള്‍ തന്റെ മകനെ അവിടെ വച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നോ ? മകന്റെ മേലുള്ള അവളുടെ അമിത ഉല്‍ക്കണ്ഠ ഒരുപക്ഷേ ഒരു കൊലപാതകശ്രമത്തിന്റെ ഓര്‍മ്മയില്‍ നിന്നാണൊ ആരംഭിച്ചത് ? ഈ ചോദ്യങ്ങള്‍ക്ക് നേരിട്ടൊരുത്തരം ഫണ്‍ ട്രീയര്‍ നല്‍കുന്നില്ല. എന്നാല്‍ അങ്ങനെ നടന്നിരിക്കാനുള്ള സൂചനകള്‍ ധാരാളമുണ്ട്.

പിന്നീട് രതിമൂര്‍ച്ഛയുടെ ഒരു നിമിഷത്തില്‍ മകന്‍ ജന്നല്‍പ്പടിയില്‍നിന്ന് താഴേക്ക് മറിയുന്നത് താന്‍ നിസംഗതയോടെ നോക്കിനിന്നു എന്ന കുറ്റബോധം അവളില്‍ നിറയുന്നതും അതവളെ ക്രമേണ വിഴുങ്ങുന്നതും വെക്കേഷനു ആ വനത്തില്‍ നടന്ന നാമറിയാത്ത ഒരു കൊലപാതകശ്രമവുമായി ബന്ധമുണ്ടോ എന്ന് സംശയിക്കുകയുമാവാം. അങ്ങനെയൊന്നു നടന്നില്ലെങ്കിലും മകന്റെ മരണത്തോടെ ഡിപ്രഷനിലേക്ക് വഴുതുന്ന അവളില്‍ മനോവിഭ്രാന്തികളുടെ ലക്ഷണങ്ങള്‍ വ്യക്തമാകുന്നുണ്ട്. തന്റെ സങ്കടങ്ങളെ രതിയിലൂടെ ശമിപ്പിക്കാനായി ഭര്‍ത്താവിനെ നിരന്തരം സമീപിക്കുന്ന അവള്‍ക്ക് സ്നേഹപൂര്‍ണമായ തിരസ്കാരമാണ് ലഭിക്കുന്നത്.  സുഷുപ്തിയിലാഴുന്ന രോഗിയുടെ അരികിലിരുന്ന് മനോയാനങ്ങളെ അപഗ്രഥിക്കുന്ന ഫ്രോയിടിയന്‍ സൈക്കോ അനാലിറ്റിക് രീതിക്കാണ് ചിത്രത്തിന്റെ ഖണ്ഡങ്ങള്‍ അടുക്കിയിരിക്കുന്നത്. നായികയുടെ  ന്യൂറോസിസിന്റെയും തത്ഫലമായി രൂപപ്പെടുന്ന ഹിസ്റ്റീരിയയുടെയും അവസ്ഥാന്തരങ്ങള്‍ക്ക് പ്രേക്ഷകനെയാണ് ട്രയര്‍ സാക്ഷിയാക്കുന്നത്. മറ്റൊരു തരത്തില്പറഞ്ഞാല്‍ കാണിയാണ് നായികയുടെ സൈക്കോ അനലിസ്റ്റ്. അവനെക്കൊണ്ട് അവളുടെ മനോവിശകലനം നടത്തിക്കുമ്പോള്‍ സൈക്കോ അനാലിസിസിന്റെ പാഠങ്ങളുപയോഗിച്ച് ചിത്രത്തെ അപഗ്രഥിക്കാന്‍ പ്രേക്ഷകനെ അക്ഷരാര്‍ത്ഥത്തില്‍ ക്ഷണിക്കുകയാണ് ഫണ്‍ ട്രീയര്‍ . അവളുടെ അബോധമനസ്സിന്റെ ഭയങ്ങളെ അഭിമുഖീകരിക്കാന്‍ പ്രേരിപ്പിക്കുക എന്നതാണ് എക്സ്പോഷര്‍ തെറാപ്പി കൊണ്ട് അവന്‍ ലക്ഷ്യമിടുന്നത്. രതിയെപ്രതിയുള്ള അവളുടെ ഉള്‍ക്കിടിലങ്ങളെ അവന്‍ കൂടെയാണ് നേരിടുന്നത്.

ലൈംഗികവൃത്തിയുടെ ആസ്വാദനത്തിനുമേലുള്ള ബിബ്ലിക്കല്‍ വിലക്കുകള്‍ പ്രസിദ്ധമാണല്ലോ. ബൈബിളില്‍ അത്രകണ്ട് വ്യക്തമായി പറയുന്നില്ലെങ്കിലും  ഹവ്വയെ “ചതിക്കുന്ന” സാത്താന്റെ (സര്‍പ്പം) പ്രലോഭനം രതിയുമായി ബന്ധപ്പെട്ടതാണെന്ന ധാരണയെ പിന്‍പറ്റിയാണ് ചിത്രത്തിന്റെ സിംബളിസം ഏതാണ്ട്  മുഴുവനും. ഏദന്‍ തോട്ടത്തെ പ്രതിനിധീകരിക്കുന്നതെങ്കിലും അവനും അവളും ചെന്ന് പെടുന്ന വനം അവളുടെ ഉള്‍ഭയങ്ങളുടെ രൂപകമാണ്. അവിടെ വച്ചാണ് സാത്താന്‍  അവള്‍ക്ക് വിലക്കപ്പെട്ട രതിമൂര്‍ച്ഛയുടെയും ലൈംഗിക സ്വത്വബോധത്തിന്റെയും തിരിച്ചറിവുനല്‍കിയതും അതു പിന്നീട് പരമ്പരകളെ പിന്തുടരുന്ന ശാപമായി മാറിയതും.  അവളുടെ ഭയങ്ങളുടെ പട്ടിക തയ്യാറാക്കുമ്പോള്‍ ഒരു പിരമിഡിന്റെ മുകളില്‍ പ്രകൃതിക്കും മുകളിലാണ് സാത്താന്റെ സ്ഥാനം !  പ്രകൃതി സാത്താന്റെ ദേവാലയമാണ് എന്നവള്‍ മുറുമുറുക്കുന്നു. നൊന്തുപ്രസവിക്കാനും മരിക്കാനും ദുഃഖിക്കാനുമുള്ള ശാപം മനുഷ്യകുലത്തിന്മേല്‍ പതിച്ചത് സ്ത്രീയുടെ തെറ്റായി കാണുന്ന ബിബ്ലിക്കല്‍ കല്പനയുടെ എക്സ്റ്റന്‍ഷനാണ് പില്‍ക്കാലത്ത് സ്ത്രൈണ ലൈംഗികതയെ അടക്കിവയ്ക്കാത്തവര്‍ക്ക് പീഡനമുറികളും എരിഞ്ഞുതീരാന്‍ ചാവുമരങ്ങളും ഒരുക്കിയതും എന്ന ഓര്‍മ്മപ്പെടുത്തലുണ്ട്, നായികയുടെ ചെയ്തികളില്‍ . അതു  പ്രതിഫലിപ്പിക്കുന്ന ഫ്രെയിമുകളിലും രംഗസജ്ജീകരണങ്ങളിലും ഫണ്‍ ട്രീയര്‍ സൂക്ഷ്മനിരീക്ഷകര്‍ക്കായി  സൂചനകള്‍ വാരിയിട്ടിട്ടുണ്ട്. ആദിപാപത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന ആമുഖാധ്യായം തന്നെ ഇതിനുസാക്ഷ്യമാണ്.

ചിത്രത്തിലെ അസ്വസ്ഥതയുളവാക്കുന്ന വയലന്‍സും ഗ്രാഫിക് ദൃശ്യങ്ങളും ഒട്ടേറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. ഒന്ന് ചിന്തിച്ചാല്‍ അതിന്റെ ഗുട്ടന്‍സ് മനസ്സിലാകുന്നതേയുള്ളൂ.  നമ്മുടെ സ്വപ്നങ്ങളില്‍  കോപതാപങ്ങളുള്‍പ്പടെ എല്ലാ വികാരങ്ങളും അസാമാന്യമാംവിധം ഗ്രാഫിക് ആണ്. കരച്ചിലാണെങ്കില്‍ പൊട്ടിപ്പൊട്ടിക്കരച്ചില്‍ . ദേഷ്യമാണെങ്കില്‍ അതികഠിനമായ ദേഷ്യം.  ഭൂതാവിഷ്ടയാകുന്ന നായിക നായകന്റെ വൃഷണം അടിച്ച് ചതയ്ക്കുന്നതും അബോധാവസ്ഥയില്‍ കിടക്കുന്ന അവനെ മുഷ്ടിമൈഥുനം ചെയ്ത് രക്തം വിസര്‍ജ്ജിപ്പിക്കുന്നതും അതിനു ശേഷം അവന്റെ കാല് തുരന്ന് അതിലൂടെ ഒരു തിരികല്ലിന്റെ പിടി കയറ്റി ബോള്‍ട്ടിട്ട് അവനെ പച്ചജീവനോടെ തളച്ചിടുന്നതും, എന്നിട്ടും അവനെഴുന്നേറ്റ് അവളെ തേടിയിറങ്ങുന്നതും മറ്റും മറ്റും ശരീരശാസ്ത്രപരമായ അസംബന്ധങ്ങളാണ്. പിന്നെന്തിന് അങ്ങനെയൊക്കെ ചിത്രീകരിച്ചു ഫണ്‍ ട്രീയര്‍ ? സ്വപ്നസമാനമായ ആ അമിതപ്രതികരണമാണ്  ആന്റിക്രൈസ്റ്റിലെ അയഥാര്‍ത്ഥമായ വയലന്‍സിന്റെ കാതല്‍ . ഈ സംഭവങ്ങളത്രയും  നായികയുടെ മനസ്സിലാണ്  നടക്കുന്നതെന്ന് അതില്‍നിന്നു ഒന്നുകൂടി ഉറപ്പിക്കാം. വിഭ്രാന്തികളുടെയും പീഡനങ്ങളുടെയും അവസാനം ആ രാത്രി തങ്ങളിലൊരാള്‍ മരിക്കണമെന്നും “മൂന്നു ഭിക്ഷാം ദേഹികള്‍ എത്തുന്ന നേരത്ത്” അതു സംഭവിക്കേണ്ടതുണ്ടെന്നും അവള്‍ പ്രവചിക്കുന്നു. ഒരു കാക്കയും മാനും കുറുക്കനുമാണ് ഈ മൂന്ന് “ഭിക്ഷാം ദേഹികള്‍ ”. പ്രവചനം സത്യമാക്കുക എന്നതാണ് സൈക്കോ അനലിസ്റ്റായ ഭര്‍ത്താവിനു മുന്നിലെ പോംവഴി. താനാണ് മകന്റെ മരണത്തിനുത്തരവാദി എന്ന അവളുടെ ഉറഞ്ഞുപോയ ബോധത്തെ ചികിത്സിക്കാന്‍ അവളെ നിര്‍വ്വികാരതയോടെ അയാള്‍ കൊല്ലുന്നു.  എന്നിട്ട്  മന്ത്രവാദിനികളെ കത്തിച്ചുകളയുന്നതിന്റെ പുനരാവിഷ്കാരമെന്ന പോലെ അവളുടെ ചേതസ്സറ്റ ശരീരം ചിതയില്‍ വച്ചു ദഹിപ്പിക്കുന്നു.  ഈ എലമെന്റ് ഒരു സൈക്കഡലിക് സ്വപ്നത്തിന്റെ മൂഡ് കളയാതെ അതിസൂക്ഷ്മമായി ചിത്രത്തിലേയ്ക്കാവാഹിക്കാന്‍ ചില്ലറ ജീനിയസ് ഒന്നും പോര.

സ്ത്രീവിരുദ്ധതയുടെ ദര്‍ശനം

സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധതയുടെ വേര് തേടിച്ചെന്നാല്‍ എത്തുക ലൈംഗികതയെ ചുറ്റിപ്പറ്റിയുള്ള വിശ്വാസങ്ങളിലായിരിക്കും. ഏദന്‍ തോട്ടത്തില്‍ വച്ച് നഷ്ടമായ “നിഷ്കളങ്കത”യുടെ കുറ്റബോധമാണ് അവളെ ഭരിക്കുന്നത്. ആ കുറ്റബോധമാകട്ടെ സമൂഹം അവളില്‍ മിത്തുകളിലൂടെയും അവയിലുരുവം കൊണ്ട ആചാരങ്ങളിലൂടെയും കാലങ്ങള്‍ കൊണ്ട് കെട്ടിയേള്‍പ്പിച്ചതുമാണ്. ദുര്‍മന്ത്രവാദിനികളെന്നോ ഭൂതാവിഷ്ടരെന്നോ ആരോപിച്ച് സ്ത്രീകളെ, പ്രത്യേകിച്ച് “അപഥസഞ്ചാരിണി”കളെന്ന് സമൂഹം മുദ്രകുത്തുന്ന സ്ത്രീകളെ വേട്ടയാടുകയും പീഡനങ്ങളേല്‍പ്പിച്ചും ഒടുവില്‍ ജീവനോട് ചുട്ടും കൊല്ലുന്ന മധ്യകാലഘട്ട ക്രൈസ്തവസഭാ വിചാരണാരീതികളെക്കുറിച്ച് ഒരു തിസീസ് ചെയ്യുവാനാണ് കഥാനായിക ഏദന്‍ തോട്ടമെന്ന് വിളിക്കപ്പെടുന്ന വനത്തിലെ ക്യാബിനില്‍ ആദ്യം എത്തുന്നത്. പിന്നീട് മകന്റെ മരണത്തെത്തുടര്‍ന്നു ഭാര്യക്കുണ്ടാകുന്ന ഡിപ്രഷനു ചികിത്സിക്കുമ്പോള്‍ ഇതേ കാട്ടിലെ മരക്കൂരയില്‍ എത്തുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ വീണ്ടും ആദവും ഹവ്വയുമായി ആദിപാപത്തിന്റെ തിരക്കഥ ആവര്‍ത്തിക്കുന്നു.

രതിയില്‍ അത്രമേല്‍ ലയിച്ചിരുന്നതിനാലാണ് തന്റെ കുഞ്ഞ് ജനാലപ്പടിയ്ക്കപ്പുറത്തേയ്ക്ക് മറിയുന്നത് ഒരു നിമിഷം കണ്ടിട്ടുപോലും അവനെ രക്ഷിക്കാന്‍ താന്‍ ഓടിച്ചെല്ലാത്തത് എന്ന കുറ്റബോധമാണ് നായികയെ ക്രുദ്ധയാക്കുന്നത്. തന്നെ അത്രമേല്‍ സുരതാവേഗങ്ങളാസ്വദിപ്പിച്ച ആ ലൈംഗികശേഷിയെ നശിപ്പിക്കുവാനാണ് മരക്കഷ്ണം കൊണ്ട് അവള്‍ അവന്റെ വൃഷണങ്ങളെ അടിച്ച് ചതയ്ക്കുന്നത്. എന്നിട്ടും ആവേശമടങ്ങാതെ അവനില്‍ അബോധാവസ്ഥയില്‍ മുഷ്ടിമൈഥുനം നടത്തി  രക്തം വിസര്‍ജ്ജിപ്പിക്കുന്നത്. അതിനുശേഷം തന്റെ ലൈംഗികാസ്വാദനശേഷിയുടെ മൂലമായ കൃസരി ഒരു കത്രികയെടുത്ത് ഛേദിച്ചുകളയുന്നതിലൂടെ സ്ത്രീയെന്ന സ്വത്വത്തെ തന്നെ അവള്‍ നശിപ്പിക്കുന്നു. ഈ പ്രവര്‍ത്തികളുടെ വിസ്തരിച്ചുള്ള കാഴ്ച നമ്മോട് മൂന്നു കാര്യങ്ങള്‍ പറയുന്നു – തന്റെ ആണ്‍ കുഞ്ഞിന്റെ ശത്രുവായ പുരുഷനെ, അവന്റെ ‍മരണത്തിനിടയാക്കിയവനെ വന്ധ്യംകരിക്കുക വഴി അവള്‍ നേടുന്ന പ്രതികാരം;  തന്റെ മകന്‍ വീണു മരിക്കുമ്പോള്‍ അവനെ ഓടിച്ചെന്ന് പിടിക്കാതെ ചെയ്തുകൊണ്ടിരുന്ന പാപത്തിന് എന്നെന്നേയ്ക്കുമായി അവള്‍ ചെയുന്ന പരിഹാരം ; ഇവരണ്ടും സിനിമ നമ്മോട് നേരിട്ട് പറയുന്ന കഥയുടെ സന്ദര്‍ഭത്തില്‍ മാത്രം പ്രസക്തമാക്കുന്നവയാണെങ്കില്‍ മൂന്നാമത് സംവദിക്കുന്ന കാര്യം സ്ത്രീവിരുദ്ധതയുടെ ആണിക്കല്ലായ ലൈംഗികതയെത്തന്നെ ഇല്ലാതാക്കാനുള്ള അവളുടെ ശ്രമത്തെപ്പറ്റിയാണ്.അടങ്ങാത്ത സുരതവാഞ്ഛയുടെ പ്രതിരൂപങ്ങളായി എല്ലാ സമൂഹങ്ങളിലും പൊതുവായി കാണാവുന്ന കല്പനയാണല്ലോ യക്ഷികള്‍ . പുത്രനഷ്ടത്തിന്റെ ദുഃഖം തീര്‍ക്കാന്‍ അവള്‍ ശ്രമിക്കുന്നത് ഭര്‍ത്താവിനെ രതിക്ക് പ്രേരിപ്പിച്ചുകൊണ്ടാണ്. അപ്പോള്‍  ലൈംഗികവാഞ്ഛകളടക്കാന്‍ ദീര്‍ഘമായി ശ്വാസമെടുത്ത് മനസ്സില്‍ ഒന്ന് രണ്ട് മൂന്ന് എന്ന് എണ്ണാനാവശ്യപ്പെടുന്ന ഭര്‍ത്താവ് പിന്നീട് വരുന്ന പീഡനങ്ങളുടെ ഇരയായി മാറുന്നത് യാദൃഛികമല്ല. ലൈംഗികതയെ നിര്‍ബന്ധപൂര്‍വ്വം അടക്കാന്‍ ആവശ്യപ്പെടുന്ന പുരുഷന്‍ ക്രൈസ്തവ സദാചാരത്തിന്റെ, വിച് ഹണ്ടിന്റെ പ്രായോജകനായ പുരുഷസദാചാരത്തിന്റെ, സൂചകമാകുകയാണ്. വഴിയാത്രക്കാരനെ ‘പിഴപ്പിക്കാന്‍’ കാത്ത് ദംഷ്ട്രകളൊതുക്കി ഇരുളില്‍ പതുങ്ങിനില്‍ക്കുന്ന ‘യക്ഷി’യിലേക്ക് താദാത്മ്യം പ്രാപിക്കുകയാണ് ആന്റിക്രൈസ്റ്റിലെ നായിക. അത് ക്രൈസ്തവ സദാചാരങ്ങളുടെ പേരില്‍ നൂറ്റാണ്ടുകളുടെ അടിച്ചമര്‍ത്തലിനും മര്‍ദ്ദനത്തിനും വിധേയയാകേണ്ടിവന്ന പഴയ ചുട്ടുകൊല്ലപ്പെട്ട  ‘ദുര്‍മന്ത്രവാദിനി’ ചെയ്യുന്ന പ്രതികാരവും. അവളുടെ ഭീതികളുടെ വിളവെടുപ്പില്‍ നൂറ്റാണ്ടുകളുടെ പകയാണ് അവനനുഭവിക്കുന്നത്. മനുഷ്യകുലത്തിന്റെ മുഴുവന്‍ പാപങ്ങള്‍ക്കുമായി ഒരു ക്രിസ്തു പീഡകളനുഭവിച്ചതു പോലെ. ആന്റി ക്രൈസ്റ്റ് എന്ന സംജ്ഞ സാര്‍ത്ഥകമാകുന്നത് ആ വ്യാഖ്യാനം കൂടി ഉള്‍ച്ചേരുന്നതുകൊണ്ടാണ്. അല്ലാതെ സ്ത്രീയാണ് സകലതിന്മയ്ക്കും കാരണമായ ക്രിസ്തുവിരുദ്ധത എന്ന അര്‍ത്ഥത്തിലല്ല.

ഗുഡ് നൈറ്റിന് മുന്‍പ്………

ഹിച്ച് കോക്കിന്റെ തോളത്തൊരു കാക്കയുമായി ഇരിക്കുന്ന പ്രശസ്തമായ ഒരു ചിത്രമുണ്ട് (The Birds). അതിന്റെ പാരഡി എന്ന പോലെ ഒരു പടം കാന്‍ ഫിലിം ഫെസ്റ്റിവലിലെ സ്ക്രീനിങ്ങിനിടെ ലാഴ്സ് ഫണ്‍ ട്രീയറുടേതായി വിതരണം ചെയ്യപ്പെട്ടിരുന്നു. മൊട്ടത്തലയന്‍ ഹിച് കോക്കിനെ അനുകരിക്കുമ്പോഴും “നീയാരെടാ” എന്നൊരു നോട്ടവുമായാണ് ഫണ്‍ ട്രീയറുടെ ഇരുപ്പ്. പ്രശസ്തമായ ആ കാക്കയാകട്ടെ ചത്ത് താഴെ കസേരച്ചുവട്ടിലും. അതേ, ഹിച് കോക്കിന്റെ കാക്കയൊക്കെ പോയി ചാവ് എന്ന അഹങ്കാരമാണ് ഫണ്‍ ട്രീയറുടെ മുഖത്ത് !

ഒരു ഫിലിം ഫെസ്റ്റിവല്‍ ബുജി(ണി)യുടെ ഡയറിക്കുറിപ്പ് : Part 1
പ്രിയ ഡയറീ,

ഇന്ന് IFFK മൂന്നാം സുദിനം !

ആന്‍ഡ്രേ വൈദ എന്ന വിശ്വവിഖ്യാത പോളന്റുകാരന്റെ, 2009ലെ ബെര്‍ലിന്‍ മേളയിലെ നവ സിനിമാസങ്കല്പങ്ങള്‍ക്കുള്ള ആല്ഫ്രെഡ് ബൗവര്‍ അവാഡ് നേടിയ, പടം കണ്ടിറങ്ങി രമ്യാതീയറ്ററിന്റെ മുന്‍പിലെ ജൂബ്ബാക്കൂട്ടങ്ങളുടെ വിയര്‍പ്പുഗന്ധത്തിന്റെയും, ബീഡിപ്പുകയുണ്ടാക്കിയ ശ്വാസതടസ്സങ്ങളുടെയും , തൊട്ടടുത്ത് അതേ തീയറ്ററില്‍ കളിക്കാന്‍ പോകുന്ന ഊര്‍ശ്യൂല ആന്റോണിയാക്കിന്റെ “നതിംഗ് പേഴ്സനല്‍ ” എന്ന പടത്തിന്റെ പോസ്റ്ററിലെ തുണിയില്ലാപ്പെണ്ണിന്റെ കമ്പികാണാന്‍ കിടന്ന് തള്ളുന്ന ജനത്തിന്റെയും ഇടയിലൂടെ നൂണ്ട്  ആയുര്‍‌വേദക്കോളെജ് ജങ്ഷനില്‍ നിന്ന് ഓട്ടോ പിടിച്ച് ഓടേണ്ടി വന്നു. എങ്കിലും സ്വച്ഛസുന്ദരമായ ഒരു ചെറുകഥപോലുള്ള ഒരു പടം കണ്ടതിന്റെ ആശ്വാസമുണ്ടായിരുന്നു.

ആന്‍ഡ്രേ വൈദയെ ശരിക്കും പരിചയമില്ലാത്തവര്‍ക്ക് പറ്റിയ പടമല്ല സ്വീറ്റ് റഷ്. പോളിഷ് ഭാഷ ഒഴുക്കനെ അറിയുന്നവര്‍ക്ക് ഇതൊരു സുന്ദര സൃഷ്ടിയാവാനേ തരമുള്ളൂ. ചുരുങ്ങിയത് ഇംഗ്ലീഷെങ്കിലും തട്ടും തടവുമില്ലാതെ വായിക്കാന്‍ പറ്റും വിധം ഒന്നാം ഭാഷയായവര്‍ക്ക്. പക്ഷേ ക്യാമറയുടെ ടെക്നീക്കുകള്‍ നോക്കുമോ, സിനിമയുടെ കുറേയേറെ ഭാഗം അപഹരിക്കുന്ന നടി ക്രിസ്റ്റീന ഷാന്തയുടെ ഏകതാനമായ വാചകമടി ശ്രദ്ധിക്കുമോ അതോ താഴെ മിന്നിമറയുന്ന സബ്ടൈറ്റിലു നോക്കി കണ്ണ് കഴപ്പിക്കുമോ, എന്നെപ്പോലൊരു ഫെസ്റ്റിവല്‍ ബുദ്ധിജീവിണി ?  പക്ഷേ ഒന്നു നിസ്സംശയം പറയാം – പടവലങ്ങാ പോലെ കീഴോട്ട് മാത്രം വളരുന്ന നമ്മുടെ അടൂരിനെയും ചന്ദ്രന്‍ സാറിനെയും സുകുമാരന്‍ സാറിനെയുമൊക്കെ ഇരുത്തിക്കാണിക്കേണ്ട സാധനം കൂടിയാണ് 82‌ ‌‌ആം വയസ്സിലും വൈദ പടച്ചുവിടുന്നവ. തലച്ചോറിനെ അഭ്യസിപ്പിക്കുന്ന പ്രാഗ്മാറ്റിസത്തിന്റെ ഗുണമാണ് പ്രതിഭയുടെ ഉന്നതികളില്‍ ചെന്ന് കലാശിക്കുന്നത് എന്ന് വിളിച്ചുപറയുന്നുണ്ട് സ്വീറ്റ് റഷ്. അത്രയും ആശ്വാസകരം.

യഥാര്‍ത്ഥജീവിതത്തിലെ തന്റെ ഭര്‍ത്താവും വൈദയുടെ ക്യാമറാമാനുമായ എഡ്വാഡ് ക്ലോസിന്‍സ്കിയുടെ മരണം ഈ പടത്തിന്റെ ഷൂട്ടിംഗിനെ ഒരുവര്‍ഷത്തേയ്ക്ക് താമസിപ്പിച്ച കഥ പറഞ്ഞുകൊണ്ടാണ് ക്രിസ്റ്റീന ഷാന്ത എന്ന നടി സ്വീറ്റ് റഷിന്റെ ആരംഭത്തില്‍ ആഖ്യാനം തുടങ്ങുന്നത്. ഏകജാലക വെളിച്ചത്തില്‍ പ്രേതതുല്യമായ രൂപത്തോടെ അവള്‍ തന്റെ ഭര്‍ത്താവിനു വന്ന ക്യാന്‍സറിനെക്കുറിച്ചും മറ്റും നമ്മോട് പറയുന്നു. ഒറ്റഷോട്ടില്‍, നിര്‍ത്താതെ. അവര്‍ പറയുന്ന കഥയത്രയും സിനിമയിലെ സ്ക്രിപ്റ്റിലുള്ളതല്ല, യഥാര്‍ത്ഥത്തില്‍ നടന്നതാണ്. സീന്‍ മുറിയുമ്പോള്‍ രംഗം ഷൂട്ടിംഗ് ലൊക്കേഷനിലാണ്  വൈദയും നടിയും. നടി ഇപ്പോള്‍ സിനിമയ്ക്കുള്ളിലെ സിനിമയിലാണ് – രണ്ടാം ലോകയുദ്ധത്തിലെ ഒരു ഡോക്ടറുടെ ഗ്രാമീണയായ ഭാര്യയായി. മാര്‍ത എന്ന് പേരുള്ള അവള്‍ക്ക് ക്യാന്‍സറാണെന്ന് ഡോക്ടര്‍ അവളോട് പറഞ്ഞിട്ടില്ല, മരണാസന്നയെന്നതിലുപരി രണ്ടാണ്മക്കളെ വാര്‍സോയിലെ നാസിഭരണം അവസാനിപ്പിക്കാനുള്ള പട്ടാളനീക്കത്തിനിടയില്‍ നഷ്ടപ്പെട്ടതിന്റെ വേദനയുമായി ജീവിക്കുന്നവള്‍ എന്ന പരിഗണനയാലാണ് അയാള്‍ രോഗവിവരം ഭാര്യയില്‍ നിന്ന് മറച്ചുവയ്ക്കുന്നത്. വൈദയുടെ പടങ്ങളിലെ ആവര്‍ത്തിക്കുന്ന രൂപകമായ വാര്‍സോ പോരാട്ടങ്ങള്‍ (1943-45) ഇവിടെയും വരുന്നു. അങ്ങനെ ഏകാകിയായിരിക്കുന്ന മാര്‍ത പരിചയപ്പെടുന്ന മകന്റെ പ്രായമുള്ള ബോഗസ് എന്ന ഒരു യുവാവില്‍ (പാവെല്‍ ഷയ്ദ) ആകൃഷ്ടയാവുന്നു. ഭര്‍ത്താവില്‍ നിന്ന് അബോധത്തിലെങ്കിലും മാര്‍ത്തയിലേക്ക് പ്രസരിക്കുന്ന ലൈംഗികമരവിപ്പിന് പ്രതിവിധിയാവുകയാണ് ബോഗസിന്റെ കുട്ടിത്തം മാറാത്ത ചേഷ്ടകള്‍ . ആ ബന്ധം വാത്സല്യത്തിനും പ്രണയത്തിനുമിടയിലെ ഇഡിപ്പല്‍ കോമ്പ്ലക്സുകളുടെ നൂല്‍പ്പാലത്തിലൂടെ കടന്നുപോകുന്ന ദിവസങ്ങള്‍ക്കപ്പുറത്ത് ഒരു ദിനം ആറ്റിന്റെ തീരത്ത് വളരുന്ന കുളവാഴ പോലുള്ള സ്വീറ്റ് റഷ് എന്ന പേരുള്ള ചെടി മാര്‍ത്തയ്ക്ക് വേണ്ടി പറിക്കാന്‍ ശ്രമിക്കവെ അവളുടെ പയ്യന്‍ കാമുകന്‍ മുങ്ങുന്നു. മാര്‍ത്ത മുങ്ങുന്ന കാമുകനെ രക്ഷിക്കാനുള്ള വിഫലശ്രമം നടത്തുന്ന നിമിഷത്തില്‍ മാര്‍ത്തയും ലോകമഹായുദ്ധകാലത്തെ പോളിഷ് ഗ്രാമവുമൊക്കെ മാറി ക്യാമറയിലേക്ക്  നടിയായ ക്രിസ്റ്റീന ഷാന്തയും പാവെല്‍ ഷയ്ദയും സംവിധായകന്‍ വൈദയും എത്തുന്നു. ക്യാമറാമാനെയും തന്നെത്തന്നെയും കാണിച്ചുകൊണ്ടാണ് വൈദ, ഇതൊരു സിനിമയാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. എന്നാല്‍ തന്റെ ഭര്‍ത്താവിന്റെ മരണരംഗത്തിന്റെ ഓര്‍മ്മയില്‍ വിഭ്രാന്തിയോടെ മാര്‍ത്തയുടെ വേഷമുപേക്ഷിച്ച് നടി ഷൂട്ടിംഗ് സംഘത്തെ ഇതികര്‍ത്തവ്യതാമൂഢരാക്കി നിഷ്ക്രമിക്കുന്നു.  യഥാര്‍ത്ഥ ജീവിതത്തില്‍ ഭര്‍ത്താവിനെ കാന്‍സറിന് നഷ്ടപ്പെട്ട നടി, സിനിമയില്‍ മക്കളെ നഷ്ടപ്പെട്ട, ക്യാന്‍സര്‍ രോഗിയായി മരിച്ചുകൊണ്ടിരിക്കുന്ന ഭാര്യ, മകന്റെ പ്രായമുള്ള ഒരു പയ്യനെ പ്രണയിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ……..പൊക്കിള്‍ക്കൊടിപോലെ സ്വീറ്റ് റഷ് ചെടിയുടെ കൂമ്പുകള്‍ വയറോട് ചേര്‍ത്ത് പിടിച്ച് മുങ്ങിത്താഴുന്ന പയ്യന്‍….. മരണവക്ത്രത്തിലെ അവസാന പിടച്ചിലില്‍ കാന്‍സറിനു കീഴടങ്ങിയ ഭര്‍ത്താവും മുങ്ങിത്താഴുന്ന കാമുകനും യുദ്ധത്തില്‍ കൊല്ലപ്പെട്ട മകനും ഒന്നായി പിണയുന്ന വിഭ്രാമക നിമിഷങ്ങള്‍ ….. സ്വീറ്റ് റഷുകള്‍ അഥവാ സ്വീറ്റ് ഫ്ലാഗുകള്‍ (Calamus) എന്ന ആറ്റിറമ്പിലെ ചെടിക്കൂട്ടം ഗ്രീക്ക് മിത്തനുസരിച്ച് കാമുകിയെ മുങ്ങാം കുഴി മത്സരത്തില്‍ നഷ്ടമായ ഒരു കാമുകന്റെ പുനര്‍ജന്മമാണ്, അവയ്ക്കിടയിലൂടെ തഴുകിക്കടന്നുപോകുന്ന കാറ്റ് അവന്റെ ദുഃഖത്തിന്റെ പ്രതീകവും…. അങ്ങനെ സങ്കീര്‍ണതയുടെ പലപല പാളികള്‍ ഇളക്കി നോക്കി മനഃശാസ്ത്രവിശകലനം നടത്താനും സിനിമയേത് സിനിമയ്ക്കുള്ളിലെ സിനിമയേത് ജീവിതമേത് എന്ന് ഓര്‍ത്ത് ഞെട്ടാനും പ്രേക്ഷകന് ഇടം ബാക്കിയാക്കിക്കൊണ്ട് പടം തീരുന്നു.

വിഖ്യാത പോളിഷ് നടിയും 1977ല്‍ ആന്‍ഡ്രേ വൈദയുടെതന്നെ Man of Marbleലൂടെ അഭിനയജീവിതം ആരംഭിച്ചവളുമായ ക്രിസ്റ്റീന ഷാന്തയോടൊത്ത് മുപ്പതോളം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വൈദ ഒരു പടം ചെയ്യുന്നത്. സ്വീറ്റ് റഷിന്റെ ആദ്യം ഷാന്ത പറയുന്നതുപോലെ ഭര്‍ത്താവിന്റെ രോഗം മൂലം ഈ ചിത്രം ചെയ്യാനുള്ള ക്ഷണം അവര്‍ ആദ്യം നിരസിച്ചിരുന്നു. പിന്നീട് ഒരുവര്‍ഷത്തോളം കഴിഞ്ഞ് തന്റെ ക്യാമറാമാന്‍ കൂടിയായിരുന്ന നടിയുടെ ഭര്‍ത്താവിനെ അനുസ്മരിക്കുക എന്ന ഉദ്ദേശ്യത്തോടെ വൈദ ഷാന്തയെ സമീപിച്ചപ്പോളാണ് കഥയ്ക്ക് പുതിയ മാനങ്ങളുണ്ടായതും അത് ആഖ്യാനശൈലിയിലെ ഒരു പുതിയ പരീക്ഷണമായതും. തീര്‍ച്ചയായും ഇത് ആന്‍ഡ്രേ വൈദയുടെ ഏറ്റവും മികച്ച ചിത്രമല്ല. The Orchestra conductorഉം The Weddingഉം, The Man of marbleഉം Rough treatment ഉം ഒക്കെ ആസ്വദിച്ചവര്‍ക്ക് ഇത് ആ പട്ടികയില്‍ അവസാനത്തേതിനോടടുത്തേ വരൂ. എങ്കിലും നവം നവമായ ആഖ്യാനശൈലികളെ പരീക്ഷിക്കാനും അത് തന്റെ സിനിമാലോകത്തെ പ്രൗഡി അനുവദിച്ചുതരുന്ന മാര്‍ക്കറ്റ് ഇടങ്ങള്‍ ഉപയോഗിച്ച് പ്രചരിപ്പിക്കാനും ഈ പ്രായത്തിലും വൈദ കാട്ടുന്ന മിടുക്ക് അനുപമമാണ്. അത് അപ്ഡേറ്റ് ചെയ്യാന്‍ മാത്രമെങ്കിലും ഈ ചിത്രം കാണാം .

സര്‍റിയലിസ്റ്റിക് വികാരങ്ങള്‍
പേരില്ലാത്ത ആ കഥാപാത്രം – കലാകാരന്‍ – അലസമായി കൈയ്യില്‍ പിടിച്ച ഗ്ലാസിലെ സ്വര്‍ണ്ണലഹരിയുടെ തിളക്കമാസ്വദിച്ചുകൊണ്ടിരുന്നു.

ചിത്രം നന്നായിരിക്കുന്നു; പക്ഷേ സ്ഥിരം ശൈലി. ഗ്രാമദൃശ്യം. ഇതൊരു പ്രൈമറിസ്കൂള്‍ കോമ്പറ്റീഷന്റെ സബ്ജക്റ്റല്ലേ ? കൂട്ടുകാരി ക്യാന്‍വാസിന്റെ പരുപരുപ്പിലൂടെ വിരലുകളോടിച്ചുകൊണ്ട് ചോദിച്ചു.

ശരിയാണ്. മടുത്തുപോകും, വേഗം…അയാളുടെ മൌനത്തിനു കനം കൂടി.

രാവിലെ കൊച്ചിക്ക് അവിട്ന്ന് ഡയറക്റ്റ് ഫ്ലൈറ്റുണ്ട്. പുള്ളിക്കാരന്‍ വളരെ എക്സൈറ്റഡാണ്. മിനിയാന്ന് രണ്ടുതവണ എന്നെ കേള്‍വിക്കാരിയാക്കി റിഹേഴ്സ് ചെയ്തു. അവള്‍ ജനാലയ്ക്കപ്പുറത്തെ പായല്‍ കയറിയ മതിലിന്റെ പച്ചനോക്കി പറഞ്ഞു.

എഴുതില്ലേ എനിക്ക് ? കലാകാരന്‍ ചോദിച്ചു. പുറത്തെ ജമന്തിയുടെ രണ്ട് ചില്ലകളെ കൂട്ടിചേര്‍ക്കാന്‍ കറുപ്പിലും മഞ്ഞയിലും മുങ്ങിയ കുഞ്ഞു ചിലന്തി നെയ്ത വല ഉച്ചവെയിലില്‍ തിളങ്ങി.

കലാകാരന്‍ ചോദ്യം ആവര്‍ത്തിച്ചു.
കൂട്ടുകാരിയുടെ മറുപടി അനുനാസികത്തില്‍ ഒതുങ്ങി.

തിരിച്ചെഴുതരുത്, അവള്‍ ചെറിയൊരു ഞെട്ടലോടെ ഓര്‍ത്തുകൊണ്ടുപറഞ്ഞു. തനിക്കറിയാമല്ലോ പുള്ളിക്കാരന്റെ സ്വഭാവം. തന്റെ ഉടമസ്ഥന്റെ പേരുകൊത്തിയ മോതിരം വിരലിലിട്ടു തിരിച്ചുകൊണ്ടിരുന്നു അവള്‍.

ആ ചിത്രം താനെടുത്തോ എന്റെ ഓര്‍മ്മയ്ക്ക്. ഈസലില്‍ ചാരിയിരുന്ന ചിത്രം ചൂണ്ടി അയാള്‍ പറഞ്ഞുവേണ്ട…ഓര്‍മ്മിക്കാന്‍ അതിന്റെ സഹായമോ‍ ? അതുവളരെ സാധാരനമായ ഒരു പെയിന്റിംഗ് അല്ലേ മലകളും വീടും കന്നുകാലികളും…ബോറിങ്. പുതിയതെന്തെങ്കിലും ചെയ്യൂ. ക്യൂബിസത്തിലൊക്കെ. ഓ…ദാലിയെ മറന്നു…ഒരു മാസ്റ്റര്‍പീസ് അയച്ചുതരണം.

ക്വാര്‍ട്ടേഴ്സിനു പുറത്ത് വെയില്‍ മറച്ചുകൊണ്ട് മേഘങ്ങള്‍ ഉരുണ്ടുകൂടി. ഗ്ലാസ് കൈയ്യില്‍ നിന്നും ഊര്‍ന്നുവീഴാന്‍ അനുവദിച്ചുകൊണ്ട് അയാള്‍ കസേരക്കൈയ്യില്‍ അമര്‍ത്തിപ്പിടിച്ചെഴുന്നേറ്റുകൊണ്ട് കൂട്ടുകാരിയുടെ സോഫയ്ക്കരികിലേക്കു നടന്നു.
താങ്സ് …ഫോറ് എവരിഥിംഗ്. അവളെ പിടിച്ചെഴുന്നേല്‍പ്പിച്ച് മുലകള്‍ക്കിടയില്‍ മുഖമമര്‍ത്തി ചുംബിച്ചു.
അയാളുടെ പ്രവര്‍ത്തിനല്‍കിയ രോമാഞ്ചവുമായി അവള്‍ എഴുന്നേറ്റ് തിരികെ നോക്കാതെ ഇറങ്ങിനടന്നു.

അയാള്‍ ധൃതിയില്‍ പാലറ്റ് കൈയ്യിലെടുത്തു. ലിന്‍സീഡ് എണ്ണയില്‍ ചാലിച്ച വര്‍ണ്ണങ്ങള്‍ കൂടിക്കുഴഞ്ഞ് ചാരനിറമായി. ആകാശത്തിന്റെ, മഴയ്ക്കു മുന്‍പുള്ള ആകാശത്തിന്റെ, ചാരനിറം.
ബ്രഷിന്റെ നാരുകള്‍ പാലറ്റില്‍ ഞെരിഞ്ഞതും മൃദുലതയില്ലാത്ത തുണിയിലെ ചിത്രത്തിനു മുകളില്‍ വരകള്‍ വീണതും ഒന്നിച്ചുകഴിഞ്ഞു.

ചിത്രത്തില്‍ മഴതുടങ്ങുകയാണ് – വിദൂരതയിലെ മലകളേയും വീടിനെയും കന്നുകാലികളെയും കാഴ്ചയില്‍ നിന്നും മറച്ചുകൊണ്ട് അതിന്റെ ശക്തിവര്‍ദ്ധിച്ചു വന്നു.
ക്വാര്‍ട്ടേഴ്സിനപ്പുറത്തെ ഇടവഴിയിലേക്കു തിരിഞ്ഞ അവള്‍ കുടനിവര്‍‍ക്കാന്‍ മറന്ന് മഴയില്‍ കുതിര്‍ന്നു നടന്നു.

അഡല്‍റ്റ്സ് ഓണ്‍ലി
രാധയേയും കൊണ്ട് 1984 മോഡല്‍ അംബാസിഡര്‍ കാര്‍ എസ്റ്റേറ്റ് റോഡിലൂടെ പറക്കുകയാണ്.

“നീയിങ്ങനെ പെട്ടെന്ന് കേറി സമ്മതിക്കൂന്ന് ജമ്മത്ത് വിചാരിച്ചില്ല എന്റെ രാധേ..” സജി പരവേശത്തോടെ രാധയെ മുറുകെ കെട്ടിപ്പിടിച്ചുകൊണ്ടു മന്ത്രിച്ചു. ഡ്രൈവിംഗ് സീറ്റിലിരുന്ന് ദിവാകരന്‍ വിയര്‍ത്തു. ആക്സിലറേറ്ററില്‍ നിന്നും മെല്ലെ കാലയച്ചുകൊണ്ട് മുകളിലുള്ള കണ്ണാടിയില്‍ പ്രതിഫലിക്കുന്ന പിന്‍ സീറ്റിലെ ‘കെട്ടിമറി’യിലേക്കു ഇടംകണ്ണിട്ടുനോക്കി.

“ദിവാകരേട്ടാ! ങ്ങള് നേരെ നോക്കി ചവിട്ടി വിട്. ആ റിയര്‍വ്യൂ മിറര്‍ തിരിച്ചു വയ് ” സജി ചൂടായി.
രാധ ഒരു വിളറിയ ചിരിയോടെ സാരി അരയ്ക്കു മുകളിലേക്കുയര്‍ത്തിയിട്ട് അടിപ്പാവാടയുടെ കെട്ടഴിച്ചു. “ഒന്നുവേഗമാട്ട് ” രാധയുടെ ബ്ലൌസിനടിയിലേക്ക് കൈയ്യോടിച്ചുകൊണ്ട് സജി ആവേശപൂര്‍വം പാന്റ്‍സ് പകുതി താഴേക്കിറക്കി.

“ടാ മോനേ സജീ, മുറിയെടുത്തിറ്റ് പോരേ ? എന്തോന്ന് ആക്രാന്തം ?” ദിവാകരന്‍ പിന്നിലേക്കു നോക്കാതെ കളിയാക്കി.
“ഓ ! അയ്യാളങ്ങനേക്ക പറയും. എത്ര നാള് കൊതിച്ചതാ ന്റെ പൊന്നേ…” സജി രാധയുടെ മുഖം ചേര്‍ത്ത് അവളുടെ ചുണ്ടു കൂട്ടി കടിച്ചു. പിന്നെ പൊടിമീശയുടെയും കുറ്റിത്താടിയുടെയും കിരുകിരുപ്പുകൊണ്ട് അവളുടെ ശരീരം മുഴുവനുമുഴിഞ്ഞു. “നെനക്കെന്താ ഒരു ഉഷാറില്ലാത്തത് ?”

“ഓ… ഒന്നുമില്ല കൊച്ചുമുതലാളീ…പറഞ്ഞ പൈസ കൈയ്യിലുണ്ടല്ലോ അല്ലേ ?” തുടകള്‍ അകത്തി സജിയുടെ മടിയിലേക്ക് കയറിയിരുന്നുകൊണ്ട് രാധ കാറിന്റെ ഫില്‍ട്ടറൊട്ടിച്ച ജനല്‍ ചില്ലിലൂടെ പിന്നോട്ടു പായുന്ന റബര്‍ മരങ്ങള്‍ക്കിടയിലൂടെ നോക്കി പിറുപിറുത്തു. പിന്നെ മുന്‍ സീറ്റിന്റെ പിന്നിലേക്ക് കൈമുട്ടുകള്‍ കയറ്റി വച്ച് സജിയുടെ സൌകര്യത്തിന് ഇരുന്നുകൊടുത്തു.
“എന്റെ പൊന്നേ…എന്റെ ചക്കരേ…” പരവേശത്തോടെ സജി രാധയുടെ ചുമലില്‍ നിന്നും മുടി വകഞ്ഞു മാറ്റി മുറുകെ ചുംബിക്കുകയും പുണരുകയും ചെയ്തു.

ഗോപാലന്റെ വീഡിയോ ലൈബ്രറിയിലെ ഡസന്‍ കണക്കിനു നീലച്ചിത്രങ്ങള്‍ കണ്ട് സ്വയം അഭ്യസിപ്പിച്ചെടുത്ത അയാളുടെ സുരതാവേഗത്തിന്റെ കിതപ്പുകള്‍ മിനിട്ടുകള്‍ക്കുള്ളില്‍ കാറിന്റെ വിന്‍ഡ് ഷീല്‍ഡില്‍ നനുത്ത ബാഷ്പമായി തെളിഞ്ഞു. സജിയുടെ മടിയിലെ ചൂടില്‍ നിന്നും മുന്നോട്ടാഞ്ഞ് മുന്‍ സീറ്റിന്റെ പുറത്തേയ്ക്ക് ഊന്നി ഡാഷ് ബോര്‍ഡിലേക്ക് കൈയെത്തികൊണ്ട് രാധ പറഞ്ഞു :
“ദിവാകരേട്ടാ…ആ കെടക്കണത് കഴിഞ്ഞാഴ്ചത്തെ മംഗളമല്ലേ ? അതിങ്ങെടുത്തേ…”

സജി ഇടിവെട്ടേറ്റവനെപ്പോലെ അവള്‍ക്ക് പിന്നില്‍ ഇരുന്നു വിയര്‍ത്തു. രാധയപ്പോള്‍ ‘കണിക്കൊന്നകള്‍ ‘ എന്ന തുടര്‍ നോവലിന്റെ അമ്പത്തിയാറാം ലക്കത്തിനുവേണ്ടി പരതുകയാ‍യിരുന്നു.

രതീഷ് ജി മേനോന്‍ അഥവാ ഒരു ടിപ്പിക്കല്‍ നായര്‍
രതീഷ് ജി മേനോന്‍.
അവനൊരു ടിപ്പിക്കല്‍ നായരായിരുന്നു.
മലയാള സിനിമയിലെ പല മാതൃകാ അച്ഛനമ്മമാരെപ്പോലെയുള്ള ഗംഗാധരമേനോന്‍ IAS (ഐ.ഏ.എസ് തന്നെ വേണമെന്നില്ലാത്ത വായനക്കാര്‍ക്ക് LLM ഓ FRCS ഓ ഒക്കെയായി വായിക്കാം. തന്തയുടെ ഡിഗ്രി ആഢ്യത്തം  കൂട്ടാന്‍ വേണ്ടി മാത്രമുപയോഗിച്ചിരിക്കുന്നതാണ്.)  എന്ന അച്ഛന്റെയും ഭാഗീരഥി തംബുരാട്ടി (ഇവര്‍ക്ക് ഡിഗ്രിയൊന്നുമില്ലെങ്കിലും  ആ ‘തമ്പുരാട്ടി’ മതി ഒരു പണത്തൂക്കം മുന്‍പിലാണെന്ന് അറിയിക്കാന്‍) എന്ന അമ്മയുടെയും ഏക മകന്‍.
ഏക മകന്‍ എന്നത് കഥയെഴുതിയ മണ്ടന്റെ മണ്ടയില്‍ തോന്നിയതാണ്.  എങ്കിലും മരുന്നിനു LLBയ്ക്ക് പഠിക്കുന്ന ഒരു അനിയത്തിയേയോ  MBAയ്ക്ക് പഠിക്കുന്ന ഒരു അനിയനേയോ സങ്കല്‍പ്പിക്കാനുള്ള സ്വാതന്ത്ര്യം വായനക്കാര്‍ക്കുണ്ട്.

എന്തു തേങ്ങയായാലും ശരി, അവനൊരു ടിപ്പിക്കല്‍ മധ്യവര്‍ഗ്ഗ നായരായിരുന്നുവെന്നതിലാണ് കാര്യം.

രാഷ്ട്രീയ പാര്‍ട്ടികളെന്നു കേട്ടാല്‍ ചിറി കോട്ടിയിരുന്ന, സമത്വം സാഹോദര്യം എന്നൊക്കെ കോളേജില്‍ മുദ്രാവാക്യം വിളികേള്‍ക്കുമ്പോള്‍ ഓക്കാനം വന്നിരുന്ന, സംവരണം കൊണ്ട് തന്റെ എണ്ട്രന്‍സ് സഹപാഠിക്ക് CETയില്‍ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കെഷനു അഡ്മിഷന്‍ തരപ്പെടുകയും തനിക്ക് SCTയില്‍ ഓട്ടൊമൊബൈല്‍ എഞ്ചിനിയറിംഗ് പേയ്മെന്റ് സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവരുകയും ചെയ്ത സുദിനത്തില്‍ സംവരണവിരുദ്ധനായി Youth For Equality യില്‍ അംഗത്വമെടുത്ത ടിപ്പിക്കല്‍ സോഷ്യലിസ്റ്റ് നായര്‍.

സെക്രട്ടേറിയേറ്റു പടിക്കല്‍ ആദിവാസി ഗോത്രമഹാ സഭ കുടിലു കെട്ടി സമരം തുടങ്ങിയ ദിവസം ട്രാഫിക് ബ്ലോക്കു കാരണം മാറ്റിനി ഷോയ്ക്ക് ബുക്ക് ചെയ്ത സിനിമാ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യേണ്ടിവന്ന ശുഭ മുഹൂര്‍ത്തത്തില്‍ സി.കെ ജാനുവിനെ പുലയാട്ടിയ, ഇത്തരം സമരങ്ങള്‍ക്ക് ഡെല്‍ഹിയിലെ പോലെ മൈതാനം ഒരുക്കിക്കൊടുക്കണം എന്ന്  മാതൃഭുമി പത്രത്തിലെ വായനക്കാരുടെ കോളത്തിലേക്ക് കത്തെഴുതിയ,    ടെക്നോ പാര്‍ക്കിലെ മുന്തിയ ഐ.ടി കമ്പനിയില്‍ ജോലിയും ഹുണ്ടായ് സാണ്ട്രൊ കാറ് മാറ്റി ഷെവര്‍ ലേ എടുക്കാന്‍ ICICI യില്‍ അപേക്ഷ നല്‍കിയിട്ടുള്ള വിശ്വ പൌര നായര്‍.

അമ്മാവന്റെ പെന്‍ഷന്‍ പേപ്പറുകള്‍ ശരിയാക്കാന്‍ സര്‍ക്കാരാപ്പീസ് കയറിയിറങ്ങി മനം മടുത്ത നാളുകളിലൊന്നില്‍ സര്‍ക്കാരുദ്യോഗസ്ഥ ദുഷ്പ്രഭുക്കളുടെ ക്ഷാമബത്തയും അലവന്‍സുകളും തടഞ്ഞുകൊണ്ട് മുഖ്യമന്ത്രി ഉത്തരവിറക്കിയപ്പോള്‍ കൈയ്യടിച്ച, ഷാജി കൈലാസ് ചിത്രത്തിലെ  സവര്‍ണ്ണമുദ്രകളെക്കുറിച്ചുള്ള ഭാഷാപോഷിണി ലേഖനത്തിനു മറുകുറിപ്പെഴുതിയ, മനൊരമയിലെ കഴിഞ്ഞ ഞായറാഴ്ചത്തെ മാട്രിമോണിയല്‍ പരസ്യത്തില്‍ ‘Handsome boy; Makam; 28; 178 cm; Software Engr; Aristocratic Nair Family; invites proposals from equally aristocratic parents of beautiful girls, Apply with Grihanila’ എന്ന സ്വന്തം പരസ്യം വായിച്ച് പുളകമണിഞ്ഞ, സ്വന്തമായി ബ്ലോഗുള്ള ഒന്നാന്തരം മേനോന്‍ ബ്രീഡ് നായര്‍.

രതീഷ് ജി മേനോന്‍ ഇപ്പോള്‍ തന്റെ കമ്പനിയില്‍ ഒരു ഔദ്യോഗിക e-mail സന്ദേശം വായിച്ച് അസാരം കുണ്ഠിതപ്പെട്ടിരിപ്പാണ്. അമേരിക്കയിലെ ഇലക്ഷന്‍, ബ്ലൂസ്റ്റാര്‍ എച്ച് എം ടി ഭൂമി വിവാദം, ഗുരുവായുരെ ചുരിദാ‍ര്‍ പ്രശ്നം,  യൂണിക്കോഡിലെ ചില്ലക്ഷരങ്ങള്‍, ബ്ലോഗിലെ അനോണി പ്രശ്നങ്ങള്‍ എന്നിങ്ങനെയുള്ള അഗാധ വിഷയങ്ങള്‍ ചിന്തിച്ചല്ല ആ കുണ്ഠിതം.

Pink Slip  അഥവാ പിരിച്ചു വിടല്‍ നോട്ടീസ് ആണ് ഇ-മെയിലായി സ്ക്രീനില്‍.
പുതിയൊരു വിന്‍ഡോ ഓപ്പണ്‍  ചെയ്ത് നമ്മുടെ ടിപ്പിക്കല്‍ നായര്‍ ഗൂഗിള്‍ സെര്‍ച്ച്  ടൈപ്പ്  ചെയ്തു : Worker’s Rights Forum…………..